ഏകാന്തമീ കാത്തിരിപ്പ്..
ഇരുളില്‍ ഒരേകാന്ത വീഥിയില്‍ എന്തിനു ഇതുവരെ നിന്നെ ഞാന്‍ കാത്തിരുന്നു ഇനി നീ വരില്ലെന്നറിഞ്ഞിട്ടും ഏകനായ് വെറുതെ ഞാന്‍ ആരെയോ കാത്തിരുന്നു.. നിഴലും വെളിച്ചവുമായ് എന്മുന്നില്ലൂടെ ഒഴുകി യുഗങ്ങള്‍ അനന്ദതയായ് അറിയാതെ ഗഗനപരപ്പില് നിന്നാ കൊച്ചു ഇണകളില്‍ ഒന്ന് തളര്‍ന്നു വീണു ഇനി നീ വരില്ലെന്നറിഞ്ഞിട്ടും ഏകനായ് വെറുതെ ഞാന്‍ ആരെയോ കാത്തിരുന്നു.. ഇവിടെ പ്രതീക്ഷയും സ്വപ്നങ്ങളും വെറും കനികളായ് തീരാത്ത പൂക്കള്‍ മാത്രം മധുരവും മുന്തിരിച്ചാറും മനസിന്റെ ക്ഷണിക വികാരാനുഭൂതി മാത്രം ഇനി നീ വരില്ലെന്നറിഞ്ഞിട്ടും ഏകനായ് വെറുതെ ഞാന്‍ ആരെയോ കാത്തിരുന്നു..
Comments
Post a Comment